29. കരുണയില്ലാത്ത വേലക്കാരന്‍റെ കഥ.

29.   കരുണയില്ലാത്ത വേലക്കാരന്‍റെ കഥ. — illustration 1

ഒരു ദിവസം, പത്രൊസ് യേശുവിനോട് ചോദിച്ചു, “ഗുരോ, എന്‍റെ സഹോദരന്‍ എനിക്കു വിരോധമായി പാപം ചെയ്താല്‍ ഞാന്‍ അവനോട് എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴുപ്രാവശ്യം മതിയോ?” യേശു പറഞ്ഞത്, “ഏഴു പ്രാവശ്യം അല്ല; എന്നാല്‍ ഏഴ് എഴുപതു പ്രാവശ്യം!” ഇതു മൂലം യേശു അര്‍ത്ഥമാക്കിയതു നാം എല്ലായ്പ്പോഴും ക്ഷമിക്കണം എന്നാണ്. അനന്തരം യേശു ഈ കഥ പറഞ്ഞു.

29.   കരുണയില്ലാത്ത വേലക്കാരന്‍റെ കഥ. — illustration 2

യേശു പറഞ്ഞത്, “ദൈവരാജ്യം എന്നത് തന്‍റെ വേലക്കാരുമായി കണക്കുകള്‍ തീര്‍ക്കുന്ന ഒരു രാജാവിനെപ്പോലെ ആകുന്നു. തന്‍റെ വേലക്കാരില്‍ ഒരാള്‍ ഒരു വന്‍ തുക 200,000 വര്‍ഷങ്ങളുടെ കൂലി തുല്യമായ കടബാധ്യത ഉള്ളവന്‍ ആയിരുന്നു.

29.   കരുണയില്ലാത്ത വേലക്കാരന്‍റെ കഥ. — illustration 3

എന്നാല്‍ ആ വേലക്കാരന് അവന്‍റെ കടം വീട്ടുവാന്‍ കഴിഞ്ഞില്ല, അതുകൊണ്ട് രാജാവ് പറഞ്ഞു, ഈ മനുഷ്യനെയും അവന്‍റെ കുടുംബത്തെയും അടിമകളായി വിറ്റു കടം വീട്ടുക.”

29.   കരുണയില്ലാത്ത വേലക്കാരന്‍റെ കഥ. — illustration 4

വേലക്കാരന്‍ രാജാവിന്‍റെ മുന്‍പില്‍ മുഴങ്കാലില്‍ വീണു അപേക്ഷിച്ചത്, ദയവായി എന്നോട് പൊറുക്കണമേ, ഞാന്‍ അങ്ങേക്ക് തരുവാനുള്ള തുക മുഴുവനുമായി തന്നുകൊള്ളാമെന്നു പ്രതിജ്ഞ ചെയ്യുന്നു’ എന്നു പറഞ്ഞു. രാജാവിന് ആ വേലക്കാരനോട്‌ അനുകമ്പ തോന്നി, അതിനാല്‍ താന്‍ അവന്‍റെ കടം മുഴുവന്‍ ഇളെച്ചുകൊടുക്കുകയും അവനെ പോകുവാന്‍ അനുവദിക്കുകയും ചെയ്തു.

29.   കരുണയില്ലാത്ത വേലക്കാരന്‍റെ കഥ. — illustration 5

“ഈ വേലക്കാരന്‍ രാജാവിന്‍റെ അടുക്കല്‍ നിന്നും പുറത്തു പോയപ്പോള്‍, നാലു മാസത്തെ കൂലിക്ക് സമമായ കടം തനിക്കു തരുവാനുള്ള ഒരു കൂട്ടു വേലക്കാരനെ കണ്ടു. ഈ വേലക്കാരന്‍ സഹപ്രവര്‍ത്തകനായ വേലക്കാരനെ കയറിപ്പിടിച്ചു പറഞ്ഞതു, ‘നീ എനിക്കു തരുവാനുള്ള പണം തരിക എന്ന് നിര്‍ബന്ധിച്ചു.

29.   കരുണയില്ലാത്ത വേലക്കാരന്‍റെ കഥ. — illustration 6

“ഈ കൂട്ടു വേലക്കാരന്‍ തന്‍റെ മുഴങ്കാലില്‍ വീണു പറഞ്ഞത്, “എന്നോട് ക്ഷമിക്കുക, ഞാന്‍ നിനക്ക് തരുവാനുള്ള മുഴുവന്‍ തുകയും തന്നുകൊള്ളാം’ എന്നായിരുന്നു. എന്നാല്‍ പകരമായി, ആ വേലക്കാരന്‍ തന്‍റെ കൂട്ടു വേലക്കാരനെ അവന്‍ ആ കടം തന്നു തീര്‍ക്കുവോളം കാരാഗ്രഹത്തിലിട്ടു.”

29.   കരുണയില്ലാത്ത വേലക്കാരന്‍റെ കഥ. — illustration 7

“മറ്റു ചില വേലക്കാര്‍ ഇതു കണ്ടപ്പോള്‍ സംഭവിച്ചവ നിമിത്തം വളരെ അസ്വസ്ഥരായി. അവര്‍ രാജാവിന്‍റെ അടുക്കല്‍ ചെന്ന് സകലവും പ്രസ്താവിച്ചു.

29.   കരുണയില്ലാത്ത വേലക്കാരന്‍റെ കഥ. — illustration 8

“രാജാവ് ആ വേലക്കാരനെ വിളിച്ചു വരുത്തി പറഞ്ഞത്, “ദുഷ്ടദാസനേ, ഞാന്‍ നിന്‍റെ കടങ്ങള്‍ എല്ലാം നീ അപേക്ഷിച്ചതുകൊണ്ട് ക്ഷമിച്ചുവല്ലോ. നീയും അതുപോലെ തന്നെ ചെയ്തിരിക്കണമാ യിരുന്നു!’ രാജാവ് വളരെ കോപം പൂണ്ടവനായി ആ ദുഷ്ടദാസനെ തന്‍റെ കടം മുഴുവന്‍ തന്നു തീര്‍ക്കുവോളം കാരാഗ്രഹത്തില്‍ ഇട്ടു.’’

29.   കരുണയില്ലാത്ത വേലക്കാരന്‍റെ കഥ. — illustration 9

അനന്തരം യേശു പറഞ്ഞത്, “ഇതുതന്നെയാണ് എന്‍റെ സ്വര്‍ഗ്ഗീയ പിതാവും നിങ്ങള്‍ ഓരോരുത്തരോടും നിങ്ങളുടെ സഹോദരനോട് ഹൃദയപൂര്‍വം ക്ഷമിക്കാഞ്ഞാല്‍ ചെയ്യുവാന്‍ പോകുന്നത്.”

മത്തായി 18:21-35ല്‍ നിന്നുള്ള ഒരു ദൈവവചന കഥ

Read in the reader

Free to use, adapt, and share under an open license (CC BY-SA 4.0).